മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപനം 14ന് കണ്ണൂരില്‍

News

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കണ്ണൂര്‍:’വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ പ്രമേയത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പറം നടക്കുന്ന 10-ാം മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപനം മെയ് 14ന് കണ്ണൂരില്‍ നടക്കും. വൈകുന്നേരം നാലിന് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മണ്ഡലം, ശാഖ തലങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ ചേര്‍ന്ന് സമ്മേളന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തായത്തെരു റോഡ് സലഫി ദഅവ സെന്ററില്‍ ചേര്‍ന്ന കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തിരുമാനിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, വി വി മഹമൂദ്, ഫൈസല്‍ ചക്കരക്കല്‍, അതാ ഉള്ള ഇരിക്കൂര്‍, ജൗഹര്‍ ചാലക്കര, കെ വി മുഹമ്മദ് അശ്രഫ്, സാദിഖ് മാട്ടൂല്‍, നാസര്‍ ധര്‍മ്മടം, റാഫി പേരാമ്പ്ര, സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.