പോഷക സമ്പുഷ്ടവും ധാരാളം വൈറ്റമിനുകള്‍ അടങ്ങിയതുമായ ഒരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. ഇതില്‍ വിറ്റാമിന്‍ കെ, കോളിന്‍, ഇരുമ്പ്, കാല്‍സ്യം എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. കോളിഫ്‌ളവറില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കോളിഫ്‌ളവറില്‍ മൂന്ന് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്‌ളവറിലെ ഉയര്‍ന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാണ്.
ഹൃദയാരോഗ്യത്തിനും കോളി ഫ്‌ളവര്‍ ഏറെ നല്ലതാണ്. സള്‍ഫോറാഫെയ്ന്‍ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്ന സള്‍ഫോറാഫെയ്ന്‍ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഫ്‌ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാന്‍ സഹായിക്കുന്നു. കോളിഫ്‌ളവറില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി ഒരു ആന്റിഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റായി പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്.
മാനസികാരോഗ്യത്തിനും ഓര്‍മ്മ ശക്തിയ്ക്കും നമുക്ക് ആവശ്യമായ പോഷകവും കോളിഫ്‌ളവറില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, കേന്ദ്ര നാഡീവ്യൂഹത്തിന് സന്ദേശം എത്തിക്കുന്ന ഒരു രാസ സന്ദേശവാഹകനായ അസറ്റൈല്‍കോളിന്റെ ഒരു പ്രധാന നിര്‍മാണഘടകമാണിത്. തലച്ചോറിന്റെ വികാസത്തിനും കോളിന്‍ അത്യാവശ്യമാണ്. ഇന്‍ഡോള്‍ 3കാര്‍ബിനോള്‍ എന്ന സസ്യ സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ അളവ് ക്രമീകരിച്ച് ഹോര്‍മോണുകളെ സന്തുലിതമാക്കും.