കുടുംബശ്രീ ജില്ലാമിഷനുകീഴിലെ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ അക്കൗണ്ടന്‍റ് തസ്തികയില്‍ നിയമനം

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: വയനാട് കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

ബി കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. 20 നും 35 നും മദ്ധ്യേ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷക വയനാട് ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. മാനന്തവാടി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. നിലവിലെ ഒഴിവുകളുടെ എണ്ണം: 1 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 05 വൈകുന്നേരം 5.00 മണിവരെ.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷക്കൊപ്പം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ 200-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി/ ആശ്രയ കുടുംബാംഗം /ഭിന്നശേഷി/ ട്രാന്‍സ്‌ജെന്റര്‍/എസ്.സി/എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘കുടുംബശ്രീ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് അക്കൗണ്ടന്റ് ഒഴിവിലേയ്ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്
സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്പറ്റ നോര്‍ത്ത്. പിന്‍കോഡ് 673122. ടെലിഫോണ്‍ 04936 299370, 04936206589 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.