ജിദ്ദ: ഹജ്ജ് നിര്‍വഹിക്കുന്നതിനായി കാല്‍നട യാത്രയായി ചെയ്യുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ സഞ്ചരിച്ച ആള്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുള്‍ അസീസ്(47) ആണ് പിറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടത്. അല്‍ റാസില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് ഖബറ വെച്ചാണ് അപകടം. മക്കള്‍: താജുദ്ദീന്‍, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെയും അല്‍ റാസ് ഏരിയ കെ.എം.സി.സി യുടെയും നേതൃത്വത്തില്‍ തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.
