കലപറ്റ. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ കല്പറ്റയില്‍ നടക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശിച്ച ക്ഷാമബത്തയിലെ മുടങ്ങിയ ഗഡുക്കള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പിലെ സങ്കീര്‍ണ്ണതള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാനം ചെയ്യും. മുന്‍ എം.പി എം.വി ശ്രേയാംസ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗവും നടക്കും. പുതിയ കമ്മിറ്റി യോഗവും തുടര്‍ന്ന നടക്കും. 27ന് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, വിളംബര ജാഥ എന്നിവ നടക്കും. 29ന് രാവിലെ വനിതസാംസ്‌കാരി സമ്മേളനം വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന സുഹൃദ് സമ്മേളനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍, ട്രഷറര്‍ കെ സദാശിവന്‍ നായര്‍, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം ചന്ദ്രന്‍, ടി ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു.