കമ്പളത്ത് രണഗീതം പുരസ്‌കാരം കാലാവധി നീട്ടി

Malappuram

കൊണ്ടോട്ടി: സ്വാതന്ത്ര്യസമര സേനാനിയും മാപ്പിളപ്പാട്ട് കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദന്‍ നായരുടെ പേരില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പളത്ത് രണഗീതം പുരസ്‌കാരത്തിന് രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2023 മെയ് 20ലേക്ക് നീട്ടിയതായി അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളായ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റിന്ത്യാസമരം, നാവിക കലാപം, ഐ.എന്‍.എ.യുദ്ധം, മലബാര്‍ സമരം, ചൗരിചൗര തുടങ്ങിയ എതെങ്കിലും സമരത്തെയോ, സ്വാതന്ത്ര്യസമരത്തെ പൊതുവിലോ പ്രതിപാദിക്കുന്ന കാവ്യത്തിനാണ് അവാര്‍ഡ് നല്‍കുക. ക്യാഷ് െ്രെപസും പ്രശംസാപത്രവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡിന് 40 വരിയില്‍ കവിയാത്ത രചനകള്‍ രചയിതാവിന്റെ പേരും വിലാസവും ഫോണ്‍നമ്പറും സഹിതം ഡി.ടി.പി. പ്രിന്റെടുത്ത് കണ്‍വീനര്‍, കമ്പളത്ത് രണഗീതം പുരസ്‌കാര സമിതി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി673638, മലപ്പുറം ജില്ല, എന്ന വിലാസത്തില്‍ 2023 മെയ് 20നകം അയക്കേണ്ടതാണ്.