കോഴിക്കോട്: ആശുപത്രിയുടെ ബാത്ത് റൂമില്‍ കാല്‍ തെന്നി വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് കാവുമന്ദം കോട്ടക്കുന്ന് വട്ടത്തോട്ടത്തില്‍ എബി (25) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ മറ്റൊരു രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു എബി. ഇതിനിടയിലാണ് രണ്ടുദിവസം മുമ്പ് ബാത്ത് റൂമില്‍ കാല്‍തെന്നി വീണത്. തുടര്‍ന്ന് തിവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ എബി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് കോട്ടത്തറ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. ബാബുവാണ് എബിയുടെ പിതാവ്. മാതാവ് എല്‍സി. സഹോദരന്‍ ഷൈന്‍