കണ്ണൂര്‍: എം ജി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വളപട്ടണം റഹ്മാ സെന്ററില്‍ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി ത്രിദിന സഹവാസ ക്യാംപ് നടത്തി. സമാപന സംഗമം വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് മുഖ്യ പ്രഭാഷണം നടത്തി. റഹ്മാ ട്രസ്റ്റ് ചെയര്‍മാന്‍ കെ എല്‍ പി ഹാരിസ് സമ്മാന വിതരണം നിര്‍വഹിച്ചു. ശഫീന ശുകൂര്‍, സാഹിറ എന്നിവര്‍ പ്രസംഗിച്ചു. സി ടി ആയിഷ ഏഴോം, കെ പി എസ് ഫാറൂഖി, സഹീര്‍ വെട്ടം, ഡോ. ഇസ്മായില്‍ കരിയാട്, അബ്ദുസ്സമദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.