കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘കുട്ടിയോദ്ധാവ്’ അന്താരാഷ്ട്ര മേളകളിലേക്ക്

Cinema

എം കെ ഷെജിന്‍

കൊച്ചി: കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘കുട്ടിയോദ്ധാവ്’ നിരവധി അന്താരാഷ്ട്ര മേളകളില്‍ മത്സരിക്കുന്നു. യു കെ ആസ്ഥാനമായി നടക്കുന്ന പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് പൈന്‍ വുഡ് സ്റ്റുഡിയോസ്, ഇംഗ്ലണ്ട് ഓര്‍ഗനൈസ് ചെയ്യുന്ന ഈ ഫിലിം ഫെസ്റ്റിവലില്‍ ചൈല്‍ഡ് വാരിയര്‍ ഫോറിന്‍ ലാംഗ്വേജ് ഫിലിംസ് മത്സര ഇനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ്. മെയ് 29ന് ആരംഭിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ മത്സരിയ്ക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനായി കാണാനുള്ള അവസരം ഉണ്ട്.

മനുഷ്യജീവിതത്തെ തകര്‍ത്തെറിയുന്ന ലഹരിയ്‌ക്കെതിരെ പുതിയതലമുറ പ്രതികരിക്കുകയും നിലപാടെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പറഞ്ഞുറപ്പിക്കുന്ന സിനിമയാണ് കുട്ടിയോദ്ധാവ്. ഈ സിനിമയുടെ നിര്‍മ്മാണത്തിന് ഊര്‍ജ്ജം നല്‍കിയ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്‌സ്, കേരള പൊലീസ് എന്നിവയ്ക്ക് പ്രത്യേക നന്ദിഅറിയിക്കുന്നു.

രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരിഖ് റഹ്മാന്‍ ബെസ്റ്റ് ചൈല്‍ഡ് ആക്ടര്‍ ഫോറിന്‍ ലാംഗ്വേജ് ഫിലിംസ് (ഷോര്‍ട്). സംവിധായകന്‍ കലന്തന്‍ ബഷീര്‍ ബെസ്റ്റ് ഡയറക്ടര്‍ (ഫോറിന്‍ ലാംഗ്വേജ് ഫിലിംസ് ഷോര്‍ട്) എന്നീ വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. കുട്ടി യോദ്ധാവ്. കലന്ദന്‍ ബഷീര്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സ്‌കൂളിലേക്കുള്ള യാത്രക്കിടയിലും തുടര്‍ന്നും ഒരു കുട്ടി കാണുകയും നേരിടേണ്ടിവരുകയും ചെയ്ത ദുരനുഭവങ്ങളാണ് പറയുന്നത്. സി ആര്‍ സലീമിന്റെ മകന്‍ താരിഖ് റഹ്മാന്‍ ഈ ചിത്രത്തില്‍ കുട്ടിയോദ്ധാവായ രാഹുല്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുറ്റിയാടി കെ ഇ ടി പബ്ലിക് സ്‌കൂളും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍.

ഡി ഓ പി ശ്രീജിത്ത് നായര്‍, എഡിറ്റര്‍ വി ടി ശ്രീജിത്ത്, മ്യൂസിക് ഡയറക്ടര്‍ പ്രദീപ് ടോം, ഡി ഐ കളറിങ് ലിജു പ്രഭാകര്‍, എഫക്ടസ് ആന്‍ഡ് 5.1 ഫൈനല്‍ മിക്‌സിങ് ബിനു ലാല്‍മീഡിയ, ഡബ്ബ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് രാജേഷ്, ബിജു, സുബിന്‍. ( ലാല്‍ മീഡിയ ). ആര്‍ട്ട് ഡയറക്ടര്‍ നാരായണന്‍ പന്തിരിക്കര,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനയിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മഹമൂദ് കാലിക്കറ്റ് സി കെ, അസോ ഡയറക്ടര്‍ നിധീഷ് ഇരിട്ടി, സാബു കക്കട്ടില്‍. സ്റ്റില്‍സ് അനില്‍ വന്ദന. മേക്കപ്പ് സുധീഷ് കൈവേലി. പ്രൊഡക്ഷന്‍ ഡിസൈന്‍ സകറിയ പി. പുനത്തില്‍. കോസ്റ്റും ഇക്ബാല്‍.

അഭിനയിക്കുന്നവര്‍: മാസ്റ്റര്‍ താരിഖ്, അനീഷ് ജി മേനോന്‍, സജീദ് പുത്തലത്ത്, സ്മിനു സിജോ, കുട്ടിക്കല്‍ ജയചന്ദ്രന്‍, ശ്രീജിത്ത് കൈവേലി, കെ സി മൊയ്തു, ദിനേശ് ഏറാമല, നാസിര്‍ മുക്കം, രാജീവ് പേരാമ്പ്ര, ബഷീര്‍ക്കാ പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദന ബാലാമണി, ശ്രീല എം സി തുടങ്ങിയവരാണ്. കാല്‍നൂറ്റാണ്ടിലേറെ മലയാള തമിഴ് സിനിമയില്‍ സജീവമായ കലന്തന്‍ ബഷീര്‍, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ ചെയ്തതിനുശേഷം തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച നടിനടന്മാരെവെച്ച് ത്രീഭാഷാചിത്രത്തിന്റെ പണിപുരയിലാണ്.