കൊല്ലം: മദ്യം കഴിച്ച ഭര്‍ത്താവിനെ യുവതി അടിച്ചുകൊന്നു. കടയ്ക്കല്‍ മാറ്റിടാംപാറ സ്വദേശി ഷാജു (38) ആണ് ഭാര്യ പ്രിയങ്കയുടെ അടിയേറ്റ് മരിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനത്തിന്റെ പേരില്‍ കുടുംബത്തില്‍ കലഹങ്ങള്‍ പതിവായിരുന്നു. മദ്യപിക്കരുതെന്ന ഭാര്യയുടെ ആവശ്യം പരിഗണിക്കാന്‍ ഷാജു തയ്യാറായില്ല. മദ്യപിച്ചെത്തി ഭാര്യയുമായി ഷാജു വഴക്കിട്ടതോടെയാണ് സമീപത്തുകണ്ട മണ്‍വെട്ടിയെടുത്ത് പ്രിയങ്ക അടിച്ചത്. അടിയേറ്റ് ബോധരഹിതനായ ഷാജുവിനെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രിയങ്കയും ഷാജുവും ഒന്നര വര്‍ഷമായി അകന്നു കഴിയുകയാണ്. വാടകവീട്ടിലായിരുന്നു പ്രിയങ്ക താമസിക്കുന്നത്. ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് പ്രിയങ്ക. ഇവിടെ മദ്യപിച്ചെത്തി ഷാജു സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവത്രെ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.