സെക്ഷന്‍ 306 ഐപിസി അഞ്ചാംവാര വിജയാഘോഷം ഇന്ന്

Kozhikode

കോഴിക്കോട്: തിറ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള കുടുംബചിത്രം സെക്ഷന്‍ 306ഐപിസി മികച്ച പ്രതികരണം നേടി അഞ്ചാം വാരത്തിലേക്ക് കടന്നതായി നിര്‍മ്മാതാക്കളായ ശ്രീജിത്ത് വര്‍മ്മ, ജയശ്രീ പറഞ്ഞു. തിറയാട്ടത്തിന്റെ തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ച തിറ കലാകാരന്‍മാരെ സിനിമയുടെ അഞ്ചാം വാരവിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് നളന്ദ ഹോട്ടലില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. പരിപാടിയില്‍ പി.വി. ഗംഗാധരന്‍, വിദ്യാദരന്‍ മാഷ് മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.