അബുദാബി: സ്വദേശി വത്ക്കരണ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇതില്‍ നിന്നും രക്ഷനേടാന്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യു എ ഇയുടെ മുന്നറിയിപ്പ്. അഞ്ച് ലക്ഷം രൂപവരെയുള്ള പിഴയായിരിക്കും ഇത്തരക്കാര്‍ക്കെതിരെ ചുമത്തുക. യു എ ഇവിയെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് കാണിക്കുക, സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച ക്ലാസിഫിക്കേഷനില്‍ മാറ്റം വരുത്തുക, നിയമപ്രകാരമുള്ള ഏതെങ്കിലും നിബന്ധനകളില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മറ്റ് തരത്തിലുള്ള കൃത്രിമം കാണിക്കുക തുടങ്ങിയവയ്‌ക്കെല്ലാം കടുത്ത പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. അമ്പത് പേരോ അതിലധികമോ ജോലി ചെയ്യന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് യു എ ഇയിലെ ഇപ്പോഴത്തെ സ്വദേശിവത്കരണ നിബന്ധനകള്‍ ബാധകമാവുന്നത്.
വിദഗ്ധ തൊഴിലാളികളുട എണ്ണത്തില്‍ ഓരോ ആറ് മാസം കൂടുമ്പോഴും ഒരു ശതമാനം സ്വദേശികളെ വീതം വര്‍ദ്ധിപ്പിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനാണ് കര്‍ശന നടപടികള്‍ തുടങ്ങുന്നത്.