കല്പറ്റ: ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയാണ് ക്ലാസ്. കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ഹജ്ജ് പഠന ക്ലാസില്‍ പ്രമുഖ പണ്ഡിതന്‍ ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്ലാസ് നയിക്കും. ഹാജിമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കര്‍മ്മങ്ങളും വിശദമാക്കുന്ന ക്ലാസില്‍ സംബന്ധിക്കുന്നതിന് ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ മെയ് പത്തിന് രാവിലെ പത്ത് മണിക്ക് തന്നെ ഹജ്ജ് പഠന ക്ലാസില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.