തിരുവനന്തപുരം. എ ഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കാര്യത്തില്‍ മധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാതെ ചൂടായിട്ട് കാര്യമില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തില്‍ കെല്‍ട്രോണ്‍ മാത്രമല്ല സര്‍ക്കാരും മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്യാമറ കരാര്‍ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് സംഘങ്ങളാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധം എന്താണെന്ന് ഒരു സി പി എം നേതാവും പറയുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. എ ഐ കാമറയ്ക്കായുള്ള ടെണ്ടര്‍ നടപടികളില്‍ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സി പി എമ്മുമായി ബന്ധമുള്ള കമ്പനികള്‍ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വെച്ചാണെന്നും ഇതിന് പിന്നില്‍ ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുണെന്നും പറഞ്ഞ കെ സുരേന്ദ്രന്‍ പ്രസാഡിയോ സി പി എമ്മിന് നല്‍കിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണെന്നും വ്യക്തമാക്കി.