റിയാദ്: വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയ കര്‍ണാടക സ്വദേശിനിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയിലെ മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അല്‍ ഖര്‍ജ് ദിലമിലെ ആശുപത്രിയില്‍ മരിച്ചത്. ഹലീമ അഫ്രീനയുടെ പിതാവ് അബ്ദുല്‍ കാദര്‍ ദിലത്തില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. പിതാവിനെ കാണുന്നതിനായി അദ്ദേഹത്തിന്റെ അടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ എത്തിയതായിരുന്നു യുവതി. ബീപാത്തുമ്മയാണ് ഹലീമ അഫ്രീനയുടെ മാതാവ്. മൃതദേഹം അല്‍ ഖര്‍ജ് മഖ്ബറയില്‍ ഖബറടക്കും.