ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വിഭാഗം. ചൊവ്വാഴ്ചവരെയാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അല്‍മജ്മഅ, അല്‍സുല്‍ഫി, താദിഖ്, ശഖ്‌റ, അല്‍ഘട്ട്, അഫീഫ്, അല്‍ദവാദ്മി, വാദി അല്‍ദവാസിര്‍, അല്‍സുലൈയില്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നിര്‍ദേശമുള്ളത്. എല്ലാവരും നല്‍കിയിട്ടുള്ള നിര്‍ദേശം പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫസന്‍സ് നിര്‍ദേശിച്ചു.
