ആലപ്പുഴ: കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തി എല്ലാവരെയും ചേര്‍ത്ത് പിടിച്ച് സമൂഹത്തില്‍ മാതൃക പരമാകണമെന്ന് പുത്തന്‍വീട് പുത്തന്‍ചിറ ഫാമിലി അസോസിയേഷന്‍ കുടുംബ സംഗമം അഭിപ്രായപ്പെട്ടു.

മുന്‍ എം എല്‍ എ എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി പി എഫ് എ പ്രസിഡന്റ് പി യൂ നൂറുദ്ധീന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി എസ് എം. അഷറഫ് മുന്‍കാല പ്രവര്‍ത്തനവും കുടുംബ നേതൃനിരയില്‍ മണ്മറഞ്ഞു പോയവരെ അനുസ്മരിക്കുകയും ചെയ്തു. മുനീറുദ്ധീന്‍ തിരൂര്‍, കെ. എച്ച്. അബ്ദുസ്സലാം, മെഹറുന്നിസ, എ. നൗഷാദ്, മുഹമ്മദ് ഷെസീര്‍ തിരൂര്‍, എ. പി. നൗഷാദ് ആലപ്പുഴ, ഷാജഹാന്‍, തുടങ്ങിയവരും ഒമാനില്‍ നിന്നും അഫ്‌സല്‍ മജീദ്, അലാവുദ്ധീന്‍ അബ്ദുല്‍ അസീസ്, ആരിഫ. പി. യൂ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രോഗ്രാം കുട്ടികളുടെ ഗാനമത്സര പരിപാടികള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുടുംബ സൗഹൃദം പങ്കുവെക്കല്‍, തുടര്‍ന്ന് എം. ബി. ബി. എസ്, സ്‌കൂള്‍, കോളേജ് തലത്തില്‍ വിജയം നേടിയവര്‍, വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് സംഗമത്തില്‍ ആദരവ് നല്‍കി.

അടുത്ത വര്‍ഷത്തിലേക്കുള്ള ഭാരവാഹികളായി ബഷീര്‍ അഹമ്മദ് പ്രസിഡന്റ് ആയും, മുബാറക് അഹമ്മദ് സെക്രട്ടറിയായും ആസ്ഹദ് ട്രഷറര്‍ ആയും തെരെഞ്ഞെക്കപ്പെട്ടു. കുടുംബ സംഗമം വിജയകരമാക്കിയ എല്ലാ അംഗങ്ങളെയും ഭാരവാഹികളായ പി. യൂ. നൂറുദ്ധീന്‍, ബഷീര്‍ അഹമ്മദ് എന്നിവര്‍ നന്ദി അറിയിച്ചു.