കോഴിക്കോട്: ബേപ്പൂര്‍ യു എ ഇ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കപ്പല്‍ കമ്പനി പ്രതിനിധികളുമായി പ്രാരംഭ ചര്‍ച്ച നടത്തി. നോര്‍ക്കയുടെ സഹകരണത്തോടെ ഗള്‍ഫ് സെക്ടറിലെ വിമാനയാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് യാത്ര ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു പ്രാഥമിക ചര്‍ച്ച നടത്തിയത്. കായംകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന യോഗം മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. മാരി ടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കം ആയത്.
സ്ഥിരം കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി നോര്‍ക്കയുമായും എംബസിമായും സഹകരിച്ച് യാത്രക്കാരുടെ കാര്‍ഗോ കയറ്റുമതി ഇറക്കുമതി സാധ്യത മനസ്സിലാക്കി സര്‍വ്വേ നടത്തുവാന്‍ ബഹുമാനപ്പെട്ട സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ബേപ്പൂര്‍ യുഎഇ ട്രയല്‍ റണ്‍ നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായും, മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായും, ഇത് സംബന്ധിച്ചു തിരുവനന്തപുരത്തും, ദുബായിലും, തുടര്‍ചര്‍ ച്ചകള്‍ നടത്തുമെന്നും പ്രതിനിധികള്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ ചാനലിന്റെ ആഴം കൂട്ടുന്നത് കൂടുതല്‍ വലിയ കപ്പലുകള്‍ തുറമുഖത്തേക്ക ടിപ്പിക്കുവാന്‍ സഹായിക്കുകയും അതുവഴി മലബാറിന്റെ സമഗ്ര വികസനത്തിന് ഇതൊരു നാഴികക്കല്ലായി മാറുമെന്നും അതുവഴി പുതിയൊരു വികസന മാതൃകയ്ക്ക് തുടക്കം കുറിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അനന്തപുരി ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് െ്രെപവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി. മുരുകന്‍ പറഞ്ഞു.യോഗത്തില്‍ അലക്‌സ്. സാം.ക്രിസ്മസ്,സുരേഷ് കുമാര്‍, പി.സുദര്‍ശന്‍, മുരുകന്‍ വാസുദേവന്‍,ഷെവലിയര്‍ അലക്‌സ്. എം.ജോര്‍ജ്, അജി ജോര്‍ജ് കട്ടച്ചിറ, ഷിബുസാമൂവേല്‍, സ്ലീബാ ഡാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.