മേപ്പാടി ചൂരല്‍മല റോഡ് പ്രവര്‍ത്തി പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങും: യൂത്ത് കോണ്‍ഗ്രസ്

Wayanad

മേപ്പാടി : മേപ്പാടി-ചൂരല്‍മല റോഡിന്റെ പ്രവര്‍ത്തി ഉടന്‍ പുനരാരംഭിക്കണമെന്ന് മേപ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രധിനിധി സമ്മേളനം ആവശ്യപെട്ടു. ആയിരകണക്കിന് ടുറിസ്റ്റുകളും കര്‍ഷകരും തൊഴിലാളികളും ദിവസവും യാത്രചെയ്യുന്ന ഈ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി PWD ഡിപ്പാര്‍ട്‌മെന്റ് അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപെട്ടു. റോഡിന്റെ പണി തടസപ്പെടുത്താന്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കപ്പെടാന്‍ ഗവര്‍മെന്റ് തയാറായില്ലങ്കില്‍ സമര പരിപാടിക്ക് നേതൃത്വം നല്‍കുമെന്നും സമ്മേളനം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നറിയിപ്പ് നില്‍ക്കി.

KPCC മെമ്പര്‍ പി. പി ആലി സമ്മേളനം ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അര്‍വര്‍ സാദത് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, സി. എ അരുണ്‍ദേവ്, ബി സുരേഷ് ബാബു, സുകന്യ സയാഷിന്‍, ഒ ഭാസ്‌കരന്‍, രാജു ഹജമാടി, രാംകുമാര്‍ ചുരല്‍മല, N സുകുമാരന്‍, അനുപ് പളികവല, ടി എ മുഹമ്മദ്, മുന്തിര്‍ മേപ്പാടി, വിഷ്ണു മേപ്പാടി, TM ഷാജി, ബഷീര്‍, ജലാല്‍, ഷാജഹാന്‍ മുണ്ടോടന്‍, ശിഹാബ്, നൗഫല്‍ P P, ലത്തീഫ്, സ്വഫ്‌വാന്‍ എന്നിവര്‍ പ്രസംഗിച്ചു.