കൊളവയല്‍ അറവ് മാലിന്യ പ്ലാന്റ്: പഞ്ചായത്ത് തീരുമാനം കാത്ത് ഒരുനാട്

Wayanad

കൊളവയല്‍: പ്രദേശത്തെ അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങളുടെ സമരം പതിനേഴ് ദിവസം പിന്നിട്ടിരിക്കെ ഇന്ന് ചേരുന്ന മുട്ടില്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഒരുനാട്. ജീവിതം ദുസ്സഹമാക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെയുള്ള സമരത്തില്‍ ഒരു നാട് ജാതി മത രാഷ്ട്രീയ ചിന്തകള്‍ മാറ്റിവെച്ച് ഒരുമയോടെ പോരാട്ടത്തിലാണ്. ഇവര്‍ നല്‍കിയ പരാതി പ്രധാന അജണ്ടയായി പഞ്ചായത്ത് ചര്‍ച്ച ചെയ്യുമെന്നും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കുന്ന നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്നും തന്നെയാണ് സമരക്കാരുടെ വിശ്വാസം.

പ്ലാന്റിനെതിരെ ആരംഭിച്ച രാപ്പകല്‍ സമരം പതിനേഴ് ദിവസമായിട്ടും പോരാട്ട വീര്യത്തിന് കുറവില്ലാതെ ഏകമനസ്സോടെ നാട്മുഴുവനും സമര രംഗത്തുതന്നെയാണ്. ഐക്യത്തോടും ഒരുമയോടും കൂടെ നടക്കുന്ന സമരം ലക്ഷ്യം കണ്ടതിന് ശേഷമേ അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരും. സമരക്കാരു െഐക്യത്തിനും പോരാട്ട വീര്യത്തിനും മുന്നില്‍ പഞ്ചായത്തില്‍ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കൊള വയല്‍ മാനി കുനി ഗ്രാമവാസികള്‍.