മുജാഹിദ് കുടുംബ സംഗമം 21ന്

Wayanad

കല്പറ്റ: മുജാഹിദ് കുടുംബ സംഗമം 21ന് ഏഴുമണിക്ക് കല്പറ്റ പിണങ്ങോട് റോഡിലുള്ള ഇസ്ലാഹി കോംപ്ലക്‌സില്‍ നടക്കും. ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. മഗരിബ് നമസ്‌കാര ശേഷം നടക്കുന്ന സംഗമത്തില്‍ ഉനൈസ് പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും.

ദീനി വിജ്ഞാനം പകരുന്ന ക്ലാസിലേക്കും കുടുംബ സംഗമത്തിലേക്കും കല്പറ്റ യൂണിറ്റിലെ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഐ എസ് എം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.