അബുദാബി: എ ഐ എം ഗ്ലോബല്‍ 2023ല്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പ്രദര്‍ശിപ്പിച്ചു. കേരള സര്‍ക്കാരിന്റെ ഐ ടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ അവതരണങ്ങളോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. യു എ ഇയിലെ പ്രമുഖകരും ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിന് പുതുപ്രതീക്ഷ നല്‍കുന്നതാണ് അബുദാബിയില്‍ നടന്ന എ ഐ എം ഗ്ലോബല്‍ 2023. കേരളത്തിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത മീറ്റില്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. അഗ്രോ, ഗ്രീന്‍ എനര്‍ജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങള്‍ എന്നിവയിലാണ് മീറ്റില്‍ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗിലെ കേരള പവലിയനില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി സംസാരിച്ചു. നോര്‍ക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേല്‍ക്കര്‍ ഐഎഎസ്, ലുലു ഫിനാഷ്യല്‍ ഹോള്‍ഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.
കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത യുവ ഇന്ത്യന്‍ സംരംഭകരനും, ലുലു ഫിനാഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും, യുഎഇയിലും സാമ്പത്തിക മേഖലയില്‍ നിക്ഷേപം ഉള്ള സംരംഭകരനാണ് അദീബ് അഹമ്മദ്. ഇന്ത്യയും യുഎഇയും തമ്മില്‍ വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കൂടാതെ യുഎഇയില്‍ നിന്നുള്ള പ്രമുഖകരുടെ നിക്ഷേപ കേന്ദ്രവുമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ വ്യവസായിക മേഖലയില്‍ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇയിലെ വിദേശ നിക്ഷേപകര്‍ക്ക് കേരളത്തില്‍ കൂടുതല്‍ നിക്ഷേപ സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീന്‍ എനര്‍ജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതല്‍ സാധ്യതയെന്നും ഈ രംഗങ്ങളില്‍ വിജയിച്ച അദീബ് അഹമ്മദ് വ്യക്തമാക്കി.
സെപ രൂപീകരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ഇന്ത്യയും, യുഎഇയും തമ്മില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടം കൊയ്യാനായെന്ന് എ ഐ എം ഗ്ലോബല്‍ 2023 നോട് അനുബന്ധിച്ച് ഇന്ത്യന്‍ പവിലയില്‍ നടന്ന ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സെപ) പ്രാബല്യത്തില്‍ വന്നതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. 170 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ഭരണ കര്‍ത്താക്കള്‍, ഉദ്യോഗസ്ഥ പ്രമുഖകര്‍ ഉള്‍പ്പെടെയുള്ളവരാണ് അബുബാദിയില്‍ വെച്ച് നടന്ന് എഐഎം ഗ്ലോബല്‍ 2023 ല്‍ പങ്കെടുത്തത്.