പാലാ അല്‍ഫോന്‍സാ കോളജിനെ എം എല്‍ എ അഭിനന്ദിച്ചു

Kottayam

പാലാ: സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജിനുള്ള ജി വി രാജ പുരസ്‌കാരം നേടിയ അല്‍ഫോന്‍സാ കോളേജിനെ മാണി സി കാപ്പന്‍ എം എല്‍ എ അഭിനന്ദിച്ചു.

ഈ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഇടയാക്കിയ കോളേജ് രക്ഷാധികാരി മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളേജ് മാനേജര്‍ മോണ്‍ ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ഫാ. ഷാജി ജോണ്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. റെജീനമ്മ ജോസഫ്, കോളേജ് ബര്‍സര്‍ റവ. ഡോ. ജോസ് ജോസഫ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സി. മിനിമോള്‍ മാത്യു, ഡോ. സി മഞ്ജു എലിസബത്ത് കുരുവിള കായിക അധ്യാപകരായ ഡോ. തങ്കച്ചന്‍ മാത്യു ഡോ. സിനി തോമസ്, എന്നിവരെയും കായിക പ്രതിഭകളെയും എം എല്‍ എ അനുമോദിച്ചു. പാലാ അല്‍ഫോന്‍സാ കോളജ് പാലായുടെ അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.