ഡോ വന്ദന ദാസിന്‍റെ കൊലപാതകം: ഡോ മൂപ്പന്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ച ഒ പി സേവനങ്ങള്‍ ലഭ്യമല്ല

Wayanad

കല്പറ്റ: ഡോ വന്ദന ദാസിനെ ഡ്യുട്ടിക്കിടെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജിലും ഒ പി സേവനങ്ങള്‍ ലഭ്യമല്ല. ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഒ പി ബഹിഷ്‌ക്കരണ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മെയ് 11ന് വ്യാഴാഴ്ച ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജില്‍ അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.