കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിന് പന്ത്രണ്ടാം തവണയും 100 ശതമാനം വിജയം

Wayanad

കല്പറ്റ: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എം സി എഫ് പബ്ലിക് സ്‌കൂളിന് ഇത്തവണയും തിളക്കമാര്‍ന്ന നൂറുശതമാനം വിജയം. പന്ത്രണ്ടാം വര്‍ഷത്തിലും 100 ശതമാനം വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ കഴിഞ്ഞ സ്‌കൂളിന് അതിലേറെ പേര്‍ക്കും ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കാന്‍ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്. ഇത്തവണ 12 കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചപ്പോള്‍ 20 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി ടി എയും അനുമോദിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജെ ജെ നീതു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിത ശ്രീനിവാസ്, പി ടി എ പ്രസിഡന്റ് ഒ കെ സക്കീര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.