“യോഗിയാവാം യോഗയിലൂടെ ” സന്ദേശവുമായി അസംപ്ഷൻ എ യു പി സ്കൂൾ

Wayanad

സുൽത്താൻ ബത്തേരി: ആരോഗ്യമുള്ള മനസിൽ നിന്നുമാണ് ആരോഗ്യമുള്ള ശരീരവും നല്ലൊരു പൊതുസമൂഹവും രൂപപ്പെടുന്നത് എന്ന സന്ദേശവുമായി അസംപ്ഷൻ എ യു പി സ്കൂൾ. യോഗ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാറും യോഗ പരിശീലനവും സംഘടിപ്പിച്ചു.

കുട്ടികളിൽ ആത്മനിയന്ത്രണം , ഏകാഗ്രത, എന്നിവ എപ്രകാരം സ്വായത്തമാക്കേണ്ടത് എന്ന് യോഗാചാര്യൻ ഒ. ടി സുധീർ വിശദീകരിക്കുകയും പരിശീലനം നൽകുകയും ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് ബിജി വർഗീസ് , അധ്യാപകരായ അനു. പി. സണ്ണി , സുമിത്ര, അനു മരിയ, ഷിനെറ്റ് പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി