നോര്‍വേയിലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്‍റെ പുരസ്‌കാരം ടു ഓവര്‍ നേടി

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ചെന്നൈ: തമിഴ് സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവ് ആഘോഷിക്കുന്ന ഓസ്ലോയില്‍ നടക്കുന്ന വാര്‍ഷിക ഫിലിം ഫെസ്റ്റിവലാണ് നോര്‍വേ തമിഴ് ഫിലിം ഫെസ്റ്റിവല്‍. ഈ വര്‍ഷം 14ാം വര്‍ഷത്തിലേക്ക് ഫെസ്റ്റിവല്‍ പ്രവേശിച്ചു. 2023 ഏപ്രില്‍ 27 മുതല്‍ 2023 ഏപ്രില്‍ 30 വരെ ഓസ്‌ലോയില്‍ നടന്ന 14-ാമത് നോര്‍വീജിയന്‍ തമിഴ് ഫിലിം ഫെസ്റ്റിവല്‍ തമിഴര്‍ അവാര്‍ഡ്‌സ് 2023 ന്റെ സമാപന ചടങ്ങില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സംവിധായകന്‍ ഷാര്‍വിയും പ്രധാന വേഷം ചെയ്യുന്ന മാനവും (തിരുവനതപുരം) ഒന്നിക്കുന്ന ഷാര്‍വി സംവിധാനം ചെയ്ത ‘ഡൂ ഓവര്‍’ എന്ന തമിഴ് സിനിമ മികച്ച സാമൂഹിക അവബോധ ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ഒന്നിലധികം അവാര്‍ഡുകള്‍ നേടിയ തമിഴ് മൂവി ഡൂ ഓവര്‍ ലോകമെമ്പാടുമുള്ള 90 ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാമൂഹിക പ്രശ്‌നങ്ങളില്‍ മദ്യപാനത്തിന് പങ്കു വളരെ വലുതാണ് എന്ന് സിനിമ എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള മദ്യദുരുപയോഗം അളവിലും തീവ്രതയിലും വളരെ ഉയര്‍ന്നു നില്കുന്നു കുറ്റകൃത്യങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സാമൂഹിക മയക്കുമരുന്നായ മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മദ്യപാനത്തിന്റെ അവസാന ഘട്ടത്തില്‍ എത്തുന്ന നായക കഥാപാത്രത്തിലൂടെ മദ്യപാന വൈകല്യത്തെക്കുറിച്ച് സിനിമ പറയുന്നു, അതിലൂടെ അയാള്‍ക്ക് പ്രിയപ്പെട്ട കുടുംബവും ജോലിയും സുഹൃത്തുക്കളും നഷ്ടപ്പെടുന്നു . നഷ്ടപെട്ട ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവന്റെ ഉള്ളിലെ ഒരു പോരാട്ടം ആണ് ഉഛ ഛഢഋഞ.

ഓരോ പ്രേക്ഷകനും ശക്തമായ സന്ദേശമാണ് ചിത്രം പറയുന്നത്. നിങ്ങള്‍ ഒരു മദ്യപാനി ആണെങ്കില്‍, നിങ്ങളുടെ മനസ്സും ആത്മാവും മാറ്റുക. മദ്യാസക്തിയെ മറികടക്കുക എന്ന സന്ദേശം . മാനവ്, മരിയ പിന്റോ, നെഫി അമേലിയ എന്നിവര്‍ അഭിനയിക്കുന്ന ഒരു വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ടു ഓവര്‍. ഷാര്‍വിയാണ് രചനയും സംവിധാനവും. റിയല്‍ ഇമേജ് ഫിലിംസിന്റെ ബാനറില്‍ എസ് ശരവണനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പി ജി വെട്രിവേലിന്റെ ഛായാഗ്രഹണവും കെ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സംവിധായകന്‍ വസീഹരന്‍ ശിവലിംഗമാണ് ഡയറക്ടര്‍ വെട്രിമാരന്‍, വസീഹരന്‍ ശിവലിംഗം, ലില്‍സ്‌ട്രോം മേയര്‍, ജോര്‍ജന്‍ വിക്ക്, ലോറന്‍സ്‌കോഗ് കമ്മ്യൂണിലെ റാഗ്ഹില്‍ഡ് ബെര്‍ഗീം മേയര്‍, ഓസ്‌ലോയിലെ തൊഴില്‍, സംയോജനം, സാമൂഹിക സേവനങ്ങള്‍ക്കുള്ള ഉസ്മാന്‍ മുഷ്താഖ് വൈസ് മേയര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.