കൊച്ചി: ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഡോക്ടര്‍ മരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വനിതാ ഡോക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയന്‍ (32) മരിച്ചത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ കൊച്ചി അമൃതയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലര്‍ച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്. മൂന്നാം നിലയോട് ചേര്‍ന്ന താല്‍ക്കാലിക മേല്‍ക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.