മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം

Wayanad

കല്പറ്റ: വയനാട് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി മെയ് 23ന് എന്‍ എം ഡി സി ഹാളില്‍ നടക്കുന്ന സൗജന്യ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിക്ക് ഇണങ്ങുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് വിജയം നേടാന്‍ സഹായിക്കുന്ന തരത്തിലാണ് പരിശീലനം.

കേരളത്തിലെ പ്രഗത്ഭ ഫുഡ് ട്രയിനറായ പദ്മിനി ശിവദാസാണ് ക്ലാസ് നയിക്കുന്നു. ഫുഡ് ബിസിനസ്സ് നടത്തി ലാഭകരമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നല്‍കുന്ന ധനസഹായങ്ങള്‍ ആനുകൂല്യങ്ങള്‍, സബ്‌സിഡികള്‍ എന്നിവയെ കുറിച്ച്വ്യവസായ കേന്ദ്രത്തിന്റെ പ്രതിനിധികള്‍ വിശദീകരിക്കുകയും സഹായ ഫണ്ട് എങ്ങനെ വാങ്ങാം എന്നതിന്റെ വിവരങ്ങളും ഇവിടെ ലഭിക്കും. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പേരും വിലാസവും ഫോണ്‍ നമ്പരും 9995451245 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുക.