കല്പറ്റ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടാനുബന്ധിച്ചു ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കലും പുഷ്പാര്‍ച്ചനയും നടത്തി. രക്തസാക്ഷിത്വ ദിനാചരണ പരിപാടി കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷനായിരുന്നു. പി വിനോദ് കുമാര്‍, കാരിയാടന്‍ ആലി, സെബാസ്റ്റ്യന്‍ കല്പറ്റ, കെ ശശികുമാര്‍, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, പി ആര്‍ ബിന്ദു, അര്‍ജുന്‍ ദാസ്, വി നൗഷാദ്, സുബൈര്‍ ഓണിവയല്‍, ഷബ്‌നാസ് തന്നാണി, മുഹമ്മദ് ഫെബിന്‍ ഷൈജല്‍ ബൈപ്പാസ് തുടങ്ങിയവര്‍ സംസാരിച്ചു.