പുല്‍പ്പള്ളി: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഫാസിസ്റ്റു ശക്തികളെ തുടച്ചുനീക്കാന്‍ ഒറ്റക്കെട്ടായി പോരാടണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. ഫാസിസം എല്ലാ അതിര്‍വരമ്പുകളും കടന്നു മതേതര ഇന്ത്യയുടെ അടുക്കളയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതു് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ആവശ്യമാണ്. രാജ്യത്തിന്റെ ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി ജീവാര്‍പ്പണം ചെയ്ത മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുല്പളളി മണ്ഡലം കോണ്‍ഗ്രസ് (ഐ) സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ശാസ്ത്ര സാങ്കേതികരംഗത്ത് വന്‍ശക്തിയാക്കിമാറ്റിയ രാജീവ് ഗാന്ധി അധികാരം ജനങ്ങളിലേക്ക് എത്തിയ്ക്കാനുള്ള വിപ്ലവകരമായ പഞ്ചായത്ത് രാജ് നഗരപാലിക സംവിധാനത്തിന് അടിത്തറപാകി, പതിനെട്ടു വയസുകാര്‍ക്ക് വോട്ടവകാശം നല്കി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം കൈയ്യാളാന്‍ അവസരം നല്കി. അദ്ദേഹം കൂട്ടിചേര്‍ത്തു. ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു.
ആദിവാസി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. സി പി ജോയി, ബേബി സുകുമാരന്‍ മാസ്റ്റര്‍, എം ടി കരുണാകരന്‍, വിജയന്‍ തോമ്പ്രാക്കുടി, ടി പി ശശിധരന്‍ മാസ്റ്റര്‍, കെ വി ക്ലീറ്റസ്, ജോഷി കുരിക്കാട്ടില്‍ പി വി പ്രേമരാജന്‍, സി വി വേലായുധന്‍, സജി വിരിപ്പാ മറ്റം, കെ ഡി ചന്ദ്രന്‍, കെ കെ സ്‌കറിയ, സി എ അയൂബ്, ജോസ് ചാലക്കുടി, വര്‍ക്കി പാലക്കാട്ട്, പി ജി സുകുമാരന്‍, എരിയപ്പള്ളി രാമചന്ദ്രന്‍, പി വി ഏലിയാസ്, ടി വി എല്‍ദോസ്, അനക്‌സ് ജോഷി എന്നിവര്‍ പ്രസംഗിച്ചു.