വാര്യാട് വാഹനാപകടം: ചികിത്സയിലായിരുന്ന ശാരദയും മരിച്ചു

Wayanad

മുട്ടില്‍: വാര്യാട് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പെട്ടി ചുള്ളിമുല കോളനിയിലെ ശാരദ (52) മരിച്ചു. കഴിഞ്ഞ ദിവസം വാര്യാട് നടന്ന അപകടത്തിലായിരുന്നു ശാരദയ്ക്ക് പരുക്കേറ്റിരുന്നത്. അപകടത്തില്‍ രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. ബാലനാണ് ശാരദയുടെ ഭര്‍ത്താവ്. മകന്‍: വിജയന്‍.