വീടിന് മുകളില്‍ തെങ്ങ് വീണു; ഗൃഹനാഥ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kozhikode

ആയഞ്ചേരി: ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് വീടിന് മുകളില്‍ കടപുഴകി വീണു. ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8-ാം വാര്‍ഡ് കുളങ്ങരത്ത് ലക്ഷം വീട് കോളനിയിലെ ദിനേശന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് തെങ്ങ് പതിച്ചത്. അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിന്റെ വാര്‍പ്പ് ഒടിഞ്ഞ് ചുമരിലൂടെ വെളളമൊലിക്കുന്ന അവസ്ഥയുണ്ടായത് എങ്ങിനെ നേരയാക്കും എന്ന അങ്കലാപ്പിലാണ് വീട്ടുടമസ്ഥന്‍. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.