കോട്ടയം: രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) ലീഡേഴ്‌സ് മീറ്റ് 27, 28 തിയ്യതികളില്‍ കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കും. രാവിലെ 10 30ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വിയാദവ് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ ജോണ്‍ ജോണ്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ ജനതാദള്‍ ദേശിയ ജനറല്‍ സെക്രട്ടറി അനു ചാക്കോ, സെക്രട്ടറിമാരായ സന്തോഷ് ജസ്വാള്‍, സഞ്ജയ് യാദവ് തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് അറിയിച്ചു. വിശാല മതേതര പ്രതിപക്ഷ ഐക്യം രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദേശീയ പാര്‍ട്ടികള്‍ ഇതിന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.
