തളിപ്പറമ്പ: വൃദ്ധരും അവശരുമായ സര്‍വീസ് പെന്‍ഷന്‍കാരെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാ സര്‍ക്കാരാണ് പിണറായിയുടേതെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി യോഗം ആരോപിച്ചു. സാമ്പത്തിക പരാധീനത പ്രചരിപ്പിക്കുന്ന സര്‍ക്കാറിന് മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെ ആര്‍ഭാട ജീവിതത്തിന് കോടികള്‍ ചെലവിടുന്നതില്‍ ഒരു പഞ്ഞവുമില്ല. പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട 15 ശതമാനം ക്ഷാമബത്ത കുടിശ്ശികയും പിടിച്ചുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ ക്കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും നല്‍കേണ്ടിടത്ത് മാത്രമാണ് സാമ്പത്തിക പരാധീനത ഉയരുന്നത്. ഐ പി.എസുകാര്‍ക്കും ജഡ്ജിമാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാനും സര്‍ക്കാറിന് സാമ്പത്തിക പരാധീനതയില്ല.
വര്‍ഷം 6000 രൂപ മെഡി സെപ്പ് പ്രീമിയത്തില്‍ ഈടാക്കുന്ന സര്‍ക്കാര്‍ മതിയായ ചികിത്സ നല്‍കാതെ തീവെട്ടിക്കൊള്ള നടത്തുകയാണ്. പേരിനുള്ള ചികിത്സ നടത്തിയാല്‍ തന്നെ ചികിത്സാ ചെലവ് രോഗിയെ അറിയിക്കാതെ ചികിത്സാപണം കൂട്ടിയെഴുതി വാങ്ങുന്ന ആശുപത്രി കാരുടേയും ഇന്‍ഷുറന്‍സ് കമ്പനിക്കാരുടേയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന തുടര്‍ സമരത്തിന്റെ മൂന്നാം ഘട്ടം സെക്രട്ടറിയേറ്റ് പടിക്കലും കലക്ട്രേറ്റ് പടിക്കലും മെയ് 31 ന് കുടുംബാംഗങ്ങള്‍ക്കൊപ്പം പെന്‍ഷന്‍കാര്‍ സത്യാഗ്രഹമിരിക്കും. കണ്ണൂര്‍ കലക്ട്രേറ്റിലെ സത്യാഗ്രഹം വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു.
തളിപ്പറമ്പ കോണ്‍ഗ്രസ് മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ടി.പി മുസ്തഫ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍, അപ്പലേറ്റ് കമ്മിറ്റിയംഗം സി.എല്‍ ജേക്കബ്, കെ.മധു, യു.നാരായണന്‍, കെ.ഗോവിന്ദന്‍ ,പി. കൃഷ്ണന്‍, കെ.ബി സൈമണ്‍, കെ.പി ആദം കുട്ടി, ഇ.വിജയന്‍, കുഞ്ഞമ്മ തോമസ്, ജോസ് കുട്ടി സക്കറിയ, ഡോ. പി.സതീശന്‍, എം.ചന്ദ്രന്‍ ,എം.വി നാരായണന്‍, എ.നാരായണന്‍, എം.കെ കാഞ്ചനകുമാരി സംസാരിച്ചു.