മാധ്യമ പ്രവര്ത്തകന് എം കെ രാമദാസിന്റെ നെകല്-നെല്ല് മനുഷ്യന്റെ കഥ എന്ന ഡോക്യുമെന്റെറി പ്രദര്‍ശനവും മലബാര്‍ മില്ലറ്റ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്: വയനാട്ടിലെ നെല്‍വിത്തുകളുടെ സംരക്ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമനെ കോഴിക്കോട് ആദരിക്കുന്നു. മെയ് 29ന് ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ബീച്ച്, കാലിക്കറ്റ് മില്ലറ്റ് ക്ലബ്ബ്, അലയന്‍സ് ക്ലബ്ബ് കാലിക്കറ്റ്, ബീക്കണ്‍ കാലിക്കറ്റ്, ദര്‍ശനം ബാലതരംഗം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ആദരം നല്‍കുന്നത്. ചെറുവയല്‍ രാമനെ കുറിച്ച് മാധ്യമപ്രവര്ത്തകന് എം കെ രാമദാസ് തയ്യാറാക്കിയ നെകല്-നെല്ല് മനുഷ്യന്റെ കഥ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.45ന് ക്രൗണ്‍ തിയ്യേറ്ററിലാണ് ഡോക്യുമെന്ററിയുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ രാവിലെ 11നാണ് ആദരം ചടങ്ങ് നടക്കുക. ശേഷം പാരമ്പര്യ കൃഷിയെ കുറിച്ചും പൈതൃക വിത്തുകളെ കുറിച്ചും ചെറുവയല്‍ രാമനുമായി സംവാദം നടക്കും. ഇതിന് ശേഷം മലബാര്‍ മില്ലറ്റ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കും.