കോഴിക്കോട്: ലഹരി വിരുദ്ധ സന്ദേശവുമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ലഡാക്കിലേക്ക് പദ്ധയിട്ട ബൈക്ക് റൈഡ് പര്യടനം തുടങ്ങി. മൂവാറ്റുപുഴ സ്വദേശികളായ കോതമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ് ഐ എസ് ശിവകുമാറും വാഴക്കുളം പൊലീസ് സ്‌റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ കെ ബിജേഷും ചേര്‍ന്നാണ് 50 ദിവസത്തെ ബൈക്ക് റൈഡ് പദ്ധതിയിട്ടത്.
കേരളത്തിലെ ആദ്യത്തെ ലഹരി മുക്ത റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബൈക്ക് റൈഡ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ ഇടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഓരോ സംസ്ഥാനങ്ങളിലൂടെ 4000 ത്തോളം കിലോമീറ്റര്‍ പിന്നിടുന്ന യാത്രയിലെ ഇടങ്ങളില്‍ റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്ന് ജലീല്‍ ഇടത്തില്‍ പറഞ്ഞു.
കോഴിക്കോട് വൈ എം സി എ ഹാളിന് സമീപം നടന്ന ചടങ്ങില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ എം എം ഷാജി മുഖ്യതിഥിയായി. സെക്രട്ടറി എന്‍ വി മുഹമ്മദ് യാസിര്‍, ഷെമീന ജലീല്‍, ട്രഷറര്‍ ആര്‍ കെ രാകേഷ്, സക്കീര്‍ ഹുസൈന്‍, സി എസ് സവീഷ്, കെ ജെ തോമസ് എന്നിവര്‍ സംസാരിച്ചു.