വിവാഹിതരായ സ്ത്രീകള്‍ക്കായി മിസിസ് മലബാര്‍ മത്സരം

Kozhikode

കോഴിക്കോട്: പ്രമുഖ Event Management ഗ്രൂപ്പായ Future Innovations Events വിവാഹിതരയ സ്ത്രീകള്‍ക്ക് സംഘടിപ്പിക്കുന്ന മിസിസ് മലബാര്‍ (സീസണ്‍ 2) & കേരള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്സ് (സീസണ്‍ 2) ഗോകുലം മാളില്‍ വെച്ച് നടക്കും. കേരള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്സ് (സീസണ്‍ 2) ഗ്രാന്‍ഡ് ഫിനാലെ മെയ് 28ന് 2 മണിക്കും മിസിസ് മലബാര്‍ (സീസണ്‍ 2) ഗ്രാന്‍ഡ് ഫിനാലെ അതെ ദിവസം 5 മണിക്കും ഗോകുലം മാളില്‍ വെച്ച് നടക്കും.

ഇതിന് മുന്നോടിയായുള്ള 3 ദിവസത്തെ ഗ്രൂമിംഗ് സെക്ഷന്‍ ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് നടക്കും. പ്രശസ്ത സിനിമ താരം ഇടവേള ബാബു ആണ് ഷോ ഡയറക്റ്റ് ചെയ്യുന്നത്. രഞ്ജിത് എം പി ആണ് ഷോ പ്രൊഡ്യൂസര്‍. ഓഡിഷനുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫിനാലയില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് തെന്നിന്ത്യയിലെ പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഗ്രൂമിംഗ് സെഷനും കോറിയോഗ്രഫിയും നടത്തുന്നത്. പേഴ്‌സ ണാലിറ്റി ഡവലപ്‌മെന്റ്, ബ്യൂട്ടി ടിപ്‌സ്, ഫിസിക്കല്‍ ഫിറ്റനസ്, സ്‌റ്റേജ് പ്രസന്റേഷന്‍, മ്യൂസിക് ആന്റ് ഡാന്‍സ്, ക്യാറ്റ് വാക്ക് എന്നിവയിലും പരിശീലനം ഉണ്ടാകും. ഇതിന് പുറമെ മിസ് ബ്യൂട്ടിഫുള്‍ ക്യാറ്റ് വാക്ക്, മിസ് പേഴ്‌സണാലിറ്റി, മിസ് ഫോട്ടോജെനിക്, മിസ് ടാലന്റ്, മിസ് ബ്യൂട്ടിഫുള്‍ ഐ, മിസ് ബ്യൂട്ടിഫുള്‍ ല്‍ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഫെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് എന്നിവ യിലും മത്സരം ഉണ്ടാകും.

കേരള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്സ് (സീസണ്‍ 2) ല്‍ 4 വയസ് മുതല്‍ 17 വയസ് വരെയുള്ള കേരളത്തിന് അകത്തും പുറത്തുമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ഓഡിഷനുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 പേരാണ് ഇതില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ ഗ്രൂമിംഗ് ഗോകുലം മാളില്‍ വെച് തന്നെയാണ് നടക്കുന്നത്. കുട്ടികള്‍ക്കായുള്ള ടാലെന്റ്‌റ് കോണ്ടെസ്റ്റ് ആണ് കേരള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്. ടാലെന്റ്‌റ് റൗണ്ട് ഫോട്ടോഷൂട്ട് സ്‌റ്റേജ് പെര്‍ഫോമന്‍സ് എന്നിവ അടങ്ങുന്ന ടാലെന്റ്‌റ് കോമ്പറ്റിഷന്‍ ആണ് കേരള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇടവേള ബാബു (ഷോ ഡയറക്ടര്‍), രഞ്ജിത്ത് എം പി (ഫ്യൂച്ചര്‍ ഇന്നവേഷന്‍സ് ഇവന്റ്‌സ്), ഡാലു കൃഷ്ണദാസ് (ഫാഷന്‍ കൊറിയോ ഗ്രാഫര്‍), നൗഫല്‍ ഹംസ (മാര്‍ക്കറ്റിങ് മാനേജര്‍ ഗോകുലം ഗാലറിയാ) എന്നിവര്‍ പങ്കെടുത്തു.