കെ സി കോയാമു ഹാജി നിര്യാതനായി

ചരമം Obit

കൊടിയത്തൂര്‍: ജമാഅത്തെ ഇസ്ലാമി മുന്‍ കേരള അമീര്‍ കെ സി അബ്ദുല്ല മൗലവിയുടെ സഹോദരനും, ജമാഅത്ത് അംഗവും കൊടിയത്തൂര്‍ മഹല്ല് സെക്രട്ടറിയും വാദി റഹ്മാ സ്ഥാപനങ്ങളുടെ മാനേജറും ആയിരുന്ന കുന്നത്ത് ചാലില്‍ കെ സി കോയാമു ഹാജി( 90)നിര്യാതനായി. കൂളിമാട് മാനൊടിക ഫത്വിമയാണ് ഭാര്യ. മക്കള്‍: വാദിറഹ്മ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ കെ സി സി ഹുസൈന്‍, ഗസല്‍ ബില്‍ സേഴ്‌സ് ഡയരക്ടര്‍ കെ സി മുജീബ്‌റഹ്മാന്‍, കെ സി സല്‍മത്ത്. മരുമക്കള്‍: പാലക്കാട് ഹൈലുക്‌സ് പ്ലൈവുഡ് സ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുല്‍ മജീദ് മൂഴിക്കല്‍, റംല സുല്‍ത്താന്‍ ബത്തരി ( ലല്ലുമ്മാസ് റെസ്റ്റാറന്റ് ദുബൈ) ഷെരീഫ കിനാലൂര്‍. സഹോദരങ്ങള്‍: പരേതരായ കെ സി മുഹമ്മദ് ഹാജി, കെ സി ബാവ ഹാജി, കെ സി കുഞ്ഞാലി ഹാജി, കെ സി അബ്ദുറഹിമാന്‍ ഹാജി, തോട്ടത്തില്‍ ആയിശുമ്മ, കീരന്‍ തൊടി ഫാത്വിമ, മുസ്ലിയാരകത്ത് ഉമ്മയ്യ, പുളമണ്ണ് ആമിന. ഖബറടക്കം നാളെ ശനി രാവിലെ 8.30 ന് കൊടിയത്തൂര്‍ ജുമഅ ത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *