ജൂണ്‍ ഒന്നുമുതല്‍ പുഴയില്‍ ഇറങ്ങുന്നതിന് നിരോധനം

Kozhikode

കോഴിക്കോട്: ജില്ലയിലെ പതങ്കയം, ഒലിച്ചു ചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് 2023 ജൂണ്‍ ഒന്നു മുതല്‍ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എ ഗീത അറിയിച്ചു. നിരോധനം ലംഘിക്കുന്നവരില്‍ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജൂണ്‍ ഒന്നിന് മുന്‍പായി പ്രസ്തുത പ്രദേശങ്ങളില്‍ വ്യക്തമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ അതത് ഭൂവുടമകള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനില്‍ക്കും.