കേരള സര്‍വകലാശാലയില്‍ നിന്ന് സെറീനക്ക് കൊമേഴ്‌സില്‍ പി എച്ച് ഡി

Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നിന്ന് കോമേഴ്‌സില്‍ എ സെറീനക്ക് ഡോക്ടറേറ്റ്. പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അസി. പ്രൊഫസറാണ് സെറീന. നഗരൂര്‍ ഷെറിന്‍ പാരഡൈസില്‍ അബ്ദുല്‍ വഹാബിന്റെയും(റിട്ട. എസ്. ഐ), ഷാഹിദയുടെയും മകളാണ്. ഈരാറ്റുപേട്ട കെ. എസ്. ആര്‍. റ്റി.സി ഡിപ്പോയിലെ കണ്ടക്ടര്‍ നിസാറുദീന്റ ഭാര്യയാണ്. വി. റ്റി. എം. എന്‍. എസ്. എസ് കോളേജ് അസി. പ്രൊഫസര്‍ ഡോ. എസ്. പ്രിയയുടെ കീഴിലാണ് ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്.