കല്പറ്റ: കടക്കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. പുല്‍പ്പള്ളി കേളക്കവല കിഴക്കെ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍ (60) ആണ് ജീവനൊടുക്കിയത്. ബാങ്ക് ജപ്തി നടപടികളുമായി രംഗത്തെത്തിയതോടെയാണ് രാജേന്ദ്രന്‍ ജീവനൊടുക്കിയത്.
രണ്ട് ദിവസം മുമ്പ് തിരുനെല്ലി അരണപ്പാറ സ്വദേശി പി കെ തിമ്മപ്പന്‍ (50) ജീവനൊടുക്കിയിരുന്നു. കടബാധ്യത തന്നെയായിരുന്നു തിമ്മപ്പന്‍ ആത്മഹത്യ ചെയ്തത്. മെയ് മൂന്നിന് ചെന്നലോട് പുത്തന്‍ പുരക്കല്‍ ദേവസ്യ (49) എന്ന കര്‍ഷകനും കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.