കണ്ണൂര്‍: മൂന്നുവയസുകാരന്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണാണ് പരിയാരം ചിതപ്പിലെപൊയില്‍ സ്വദേശി പി പി ബഷീറിന്റെ മകന്‍ തമീം ബഷീര്‍ മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരന്‍ അഹമ്മദ് ഹാരിസിന് പരുക്കേല്‍ക്കുകയും ചെയ്തു.