അലക്കിയിട്ട തുണി എടുക്കുന്നതിനിടെ മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

Kerala

കല്പറ്റ: അലക്കിയിട്ടിരുന്ന തുണി കാറ്റും മഴയും വരുന്നത് കണ്ട് എടുക്കുന്നതിനിടെ ഇടിയും മിന്നലുമേറ്റ് യുവതിക്ക് ദാരുണ അന്ത്യം. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മിന്നലേറ്റ് മരിച്ചത്. വൈകീട്ട് അതിശക്തമായ മഴ ഉണ്ടായികുന്നു. ഇതിനോടുകൂടി ഉണ്ടായ ഇടിമിന്നലിലാണ് സിമിയുടെ ജീവന്‍ നഷ്ടമായത്. സിമിയെ മിന്നലേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.