പന്തുകളിക്കിടെ ബീച്ചില്‍ തിരയില്‍പ്പെട്ടു കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala

കോഴിക്കോട്: പന്തുകളിക്കിടെകടലില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലയോടെയായിരുന്നു ഇരുവരെയും ബീച്ചില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതാത്. മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കണ്ടെത്തിയിരുന്നു. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്ത് നിന്ന് ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45ഓടെയാണ് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് കുട്ടികളാണ് തിരയില്‍പ്പെട്ടത്. ഇതില്‍ ഒരാളെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.