നാദാപുരം: മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 83 വര്‍ഷം തടവും 110000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴ സംഖ്യ മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പെണ്‍കുട്ടിയെ 2018-19 വര്‍ഷങ്ങളിലായി പലതവണയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയില്‍ വീട്ടില്‍വച്ച് പീഡിപ്പിച്ചത്. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതമാണ് കഠിന തടവ്. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസില്‍ 15 രേഖകള്‍ തെളിവിനായി സമര്‍പ്പിച്ചിരുന്നു.