തരുവണ: എസ് ഡി പി ഐ മുന്‍ ജില്ലാ പ്രസിഡന്റ് ടി പോക്കര്‍ സാഹിബ് അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തരുവണ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടീച്ചേഴ്‌സ് ഇന്‍ചാര്‍ജ് ജെസ്സി പി സിക്ക് നല്‍കി അഡ്വ കെ എ അയ്യൂബ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ഇന്നും പകരസ്ഥാനീയനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ആദര്‍ശ വ്യക്തിത്വമായിരുന്നു പോക്കര്‍ സാഹിബ്. ഓരോ പൊതുപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണമെന്നും അതുവഴി സമൂഹത്തെ നേര്‍പാതയില്‍ വഴിനടത്താന്‍ കഴിയുമെന്നും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ജമീല പറഞ്ഞു. തരുവണയില്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി നാസര്‍, എസ് ഡി റ്റി യു സംസ്ഥാന സമിതിയംഗം എ യൂസുഫ്, ഇ ഉസ്മാന്‍, കെ മഹറൂഫ്, മമ്മൂട്ടി തരുവണ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ സ്വാഗതവും കെ മുനീര്‍ നന്ദിയും പറഞ്ഞു.