കല്പറ്റ: എന്‍ എം ഡി സി നാട്ടുചന്ത ഗാലറിയില്‍ കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘മഴയെത്തും മുന്‍പേ’ എന്ന പേരിലുള്ള ചിത്രപ്രദര്‍ശനവും കരകൗശല വിദഗ്ധരുടെ സംഗമവും സംഘടിപ്പിച്ചു. കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (KADCO) ചെയര്‍മാന്‍
നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും സര്‍ക്കാര്‍ തലത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നടുവത്തൂര്‍ സുന്ദരേശന്‍ പറഞ്ഞു.

കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരായ ഗംഗന്‍ ചെമ്മറത്തൂര്‍, ജയപ്രകാശ് കെ വി, അജയന്‍ കാരാടി, സുരേഷ് കൃഷ്ണ, അബ്ദുല്‍സലാം, ജീന്‍സ് ഐപ്പ്, മധുസൂദനന്‍, സണ്ണി മാനന്തവാടി, രവീണ, ചന്ദ്രന്‍ മൊട്ടമ്മല്‍, സുജിത് കുമാര്‍, ലഗേഷ്, രാജീവന്‍, വിദ്യാ രവീന്ദ്രന്‍, നിഷാ ഭാസ്‌കരന്‍, ബിജു സെന്‍, ജെസ്സി, വിപിന്‍ദാസ് കണ്ണൂര്‍ തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എന്‍ എം ഡി സി നാട്ടുചന്ത ഗ്യാലറിയില്‍ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനുള്ള സ്ഥിരം കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പി സെയ്‌നുദ്ദീന്‍ അധ്യക്ഷനായിരുന്നു. സണ്ണി മാനന്തവാടി, സുരേഷ് കൃഷ്ണ, രാജേഷ്,
തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി പാമ്പള സ്വാഗതവും കെ വി ജയപ്രകാശ് നന്ദിയും പാറഞ്ഞു.