സാക്ഷി പറയാനെത്തിയ ആളെ കോടതി പരിസരത്തിട്ട് പ്രതി കുത്തി

Kerala

തിരുവനന്തപുരം: സാക്ഷി പറായന്‍ എത്തിയ ആളെ കോടതി പരിസരത്തിട്ട് പ്രതി കുത്തി പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സിനിമയെ വെല്ലുന്ന രീതിയില്‍ പ്രതിയുടെ പരാക്രമണം അരങ്ങേറിയത്. വിമല്‍ എന്ന പ്രതി വീടുകയറി ആക്രമണം നടത്തിയ കേസില്‍ സാക്ഷി പറയാന്‍ എത്തിയ എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്.

തിരുവനന്തപുരത്തെ പേരൂര്‍ക്കട സ്വദേശിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ വിചാരണക്കായാണ് പ്രതി കോടതിയില്‍ എത്തിയത്. ഇതേ കേസില്‍ സാക്ഷി പറയാനായിരുന്നു നിധിനും എത്തിയത്. കോടതി കോമ്പൗണ്ടിനുള്ളില്‍ വച്ച് വിമല്‍ സാക്ഷിയായ നിധിന്റെ പിറകില്‍ കുത്തുകയായിരുന്നു. തനിക്കെതിരായി സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷത്തിലാണ് വിമലിന്റെ പരാക്രമണം.