കോട്ടയം: ഒഡീഷയിലെ ബാലാസോറില്‍ നടന്ന റെയില്‍വേ അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ആര്‍ ജെ ഡിയുടെ സംസ്ഥാന കമ്മിറ്റിയുട ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും റീത്ത് സമര്‍പ്പണവും നടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ്ണയ്ക്കും റീത്ത് സമര്‍പ്പിക്കലിനും സംസ്ഥാന സെക്രട്ടറി സജിത്ത് പി എം, ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ്, യുവ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയന്‍ ആന്റണി, യുവ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി അനുപ്രിയന്‍, യുവ രാഷ്ട്രീയ ജനതാ ദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ജിതിക, ചങ്ങനാശ്ശേരി മണ്ഡലം കണ്‍വീനര്‍ അനില്‍കുമാര്‍ ഇല്ലമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

കോട്ടയം റെയില്‍വേ സ്‌റ്റേഷന് മുമ്പില്‍ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ റ്റി ജോസഫ്, ഇടുക്കി ജില്ലാ പ്രസിഡന്റ് രാജു മുണ്ടക്കാട്ട്, കോസി സാര്‍, സോജന്‍ കുരുവിള, രാംദാസ്, ജിഷ വി നായര്‍, അനില്‍കുമാര്‍, ബാബു ചെറിയാന്‍, പ്രദീപ്, നേതൃത്വം നല്‍കി.